Koode

തെമ്മാടി തെന്നലായ് ചെഞ്ചില്ലം തെന്നവേ
താന്തോന്നി തുമ്പിയായ് ആകാശം തൊട്ടുവോ
ചുമ്മാ കൺ ചിമ്മവേ
രാവും വെയിൽ പെയ്തുവോ
ചെമ്മേയീ മണ്ണിലും
താരങ്ങൾ മിന്നിയോ

ദൂരെ ദൂരെ തീരം തേടാം
കൂടെ കൂടെ കൂടും കൂട്ടാം

പേരറിയാ മേടകൾ കാണാവഴി തേടിയോ
അകലകലൊരു ചില്ലമേൽ
ചേക്കേറിയൊ കിളികളായ്
പലകുറി ഋതു മറന്നും
തളിരിലകളിൽ നിറം തൂവിയതിൽ
അലിയാം മഴയായ് മണ്ണിൽ താണിറങ്ങാം
ദൂരെ ദൂരെ തീരം തേടാം
കൂടെ കൂടെ കൂടും കൂട്ടാം

ഏതോ കാണാ പൂവിൻ ഗന്ധം
തേടി പോവാലോ
ആരും കേൾക്കാ കാടിൻ പാട്ടിൻ
ഈണം മൂളാലോ

കൈയ്യെത്തും ചാരെ നീ
കണ്ണെത്താ ദൂരെ ഞാൻ
ലഹരിയായ് കൂട്ടിവയ്ക്കാം തൂവലും
കോടമഞ്ഞിൻ പീലിയും നിനവുമായ്
കൂടെ കൂടെ കൂടും കൂട്ടാം



Credits
Writer(s): Raghu Dixit, Shruti Namboodiri
Lyrics powered by www.musixmatch.com

Link