Mallika Poomkodi (From “Angane Thanne Nethave Anchettannam Pinnale”)

പെരുമാൾ പുരത്തിനു പെരുമയേകും
പെരുമാളായി വാണിടും
അനന്ത പുരേശാ ശ്രീ പത്മനാഭാ
അനന്തകോടി പ്രണാമം

മല്ലിക പൂങ്കൊടീ മാർഗഴി പനിമതീ
പൂവരമ്പേറിവാ, സുന്ദരീ
മാമ്പഴം പോലെയെൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ
നിലാവിൻ വാസന്തമേ വിരിഞ്ഞൂ, നീ എന്നിലായ്
മറന്നിടാൻ മറന്നുപോയ് സഖീ
വൗ വൗ വൗ വൗ

മല്ലിക പൂങ്കൊടീ മാർഗഴി പനിമതീ
പൂവരമ്പേറിവാ, സുന്ദരീ
മാമ്പഴം പോലെയെൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ

നേരിൻ, പെരുമയിലൊരു ദേശം (ദേശം)
പെരുമാൾ ദേശം (പെരുമാൾ ദേശം)
ചെറുപിടികളെല്ലാം മാറ്റീടണേ
കണ്ണിൽ കാവേരി, കാതിൽ സാവേരി
നീറ്റിൽ നീരാടും നീരാമ്പലേ

നിൻ്റെയീ ചുണ്ടിലെ പുഞ്ചിരിത്തുമ്പയിൽ
വണ്ടുപോൽ പാറിടും ഞാൻ
എന്നുമാ മർമ്മരം കേട്ടിടാനെന്മനം
തെന്നലിൽ ചാഞ്ചാടവേ
വിരുന്നിനായ് വരുന്നിതാ സഖീ
വൗ വൗ വൗ വൗ

മല്ലിക പൂങ്കൊടീ മാർഗഴി പനിമതീ
പൂവരമ്പേറിവാ, സുന്ദരീ (സുന്ദരീ)
മാമ്പഴം പോലെയെൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ (സുന്ദരീ)

മഞ്ഞിൽ, നീരാടി പൊന്നിൻ പൂചൂടി
വിണ്ണിൻ തേരേറി നീ മായവേ
നിൻ്റെ ആ മെയ്യിലെ, ചെമ്പനീർ മൊട്ടുകൾ
ചുംബനം കൊണ്ടു തൊടാം
പൂവിതൾ ചെപ്പിനാൽ ഞാനൊളിപ്പിച്ചൊരാ
തേൻകണം കൊണ്ടുത്തരാം
ഒരായിരം, കിനാവിതാ വരൂ
വൗ വൗ വൗ വൗ

മല്ലിക പൂങ്കൊടീ മാർഗഴി പനിമതീ
പൂവരമ്പേറിവാ, സുന്ദരീ
മാമ്പഴം പോലെയെൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ
നിലാവിൻ വാസന്തമേ വിരിഞ്ഞൂ, നീ എന്നിലായ്
മറന്നിടാൻ മറന്നുപോയ് സഖീ
വൗ വൗ വൗ വൗ

മല്ലിക പൂങ്കൊടീ മാർഗഴി പനിമതീ
പൂവരമ്പേറിവാ, സുന്ദരീ (സുന്ദരീ)
അല്ലിവാലൻ കിളീ, നല്ലിളം പൈങ്കിളീ
വാനിറമ്പേറിവാ സുന്ദരീ...



Credits
Writer(s): Murukan Kattakada, M Jayachandran
Lyrics powered by www.musixmatch.com

Link