Chempakapoomottinullil (From "Ennu Swantham Janakikutty")

ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി

പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ് ഇന്നു
കരളിലഴകിൻ്റെ മധുരമൊഴുകിയ മോഹാലസ്യം, ഒരു സ്നേഹാലസ്യം
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി

തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ
എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം
തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ
എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം

കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
നീ പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെൺകിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി

കല്ലുമാലയുമായ് അണയും തിങ്കൾതട്ടാരേ
പണിഞ്ഞതാർക്കാണ് മാനത്തെ തങ്കമണിത്താലി
കല്ലുമാലയുമായ് അണയും തിങ്കൾതട്ടാരേ
പണിഞ്ഞതാർക്കാണ് മാനത്തെ തങ്കമണിത്താലി

കണ്ണാടം പൊത്തിപൊത്തി കിന്നാരം തേടി പോകും മോഹപൊന്മാനേ
കല്യാണചെക്കൻ വന്നു പുന്നാരം ചൊല്ലുമ്പോൾ നീ എന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം

ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി

പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ് ഇന്നു
കരളിലഴകിൻ്റെ മധുരമൊഴുകിയ മോഹാലസ്യം, ഒരു സ്നേഹാലസ്യം
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി



Credits
Writer(s): Kaithapram
Lyrics powered by www.musixmatch.com

Link