Oru Kaaryam

ഒരു കാര്യം പറയാമോ...
ഒരു മാങ്കൻ നുണയാമോ...
ഒരു ജന്മം കൂടെ പോരാമോ...

ഓ...
ഒരു വാക്കിൽ നനയാമോ...
ഒരു മഴയിൽ കുളിരാമോ...
ഒരു വാകത്തണലിൽ തളരാമോ...

കണിമലരുള്ളിൽ കണി വിടരുന്നേ
അത് നീയാണെന്നറിയുന്നേ...

ഒന്നെന്നരികിൽ വന്നെന്നഴകേ നിന്നാലൊരു കഥ ഞാൻ പറയാം...

അത് മാത്രം കാതിൽ പറയാമോ...

അത് മാത്രം പറയാതറിയാമോ...

നമുക്കായി മാത്രം തളിർക്കുന്നു പൂക്കൾ...

നമുക്കായി മാത്രം ഒഴുകുന്നു തെന്നൽ...

വരുമോ...
മലരേ...

തരുമോ...
ഹൃദയം പ്രിയനേ...

വരുമോ...
മലരേ...

ഓ... ഓ... ഓ... ഓ...

ഒരു കാര്യം പറയാമോ...
ഒരു മാങ്കൻ നുണയാമോ...
ഒരു ജന്മം കൂടെ പോരാമോ...

ഓ...
ഒരു വാക്കിൽ നനയാമോ...
ഒരു മഴയിൽ കുളിരാമോ...
ഒരു വാകത്തണലിൽ തളരാമോ...

ഓഹോ...
പാലച്ചോട്ടിൽ ചോലക്കാറ്റേ നീയും പോരുന്നോ...

ഹോ...
നീലപ്പീലി തൂവൽ ചന്തം കാണാൻ പോരുന്നോ...

പവിഴ മഴ തരിമണി പോലെ മനമുരളിയിൽ ഉയരുകയാണോ
ഇതുവരെ അറിയാത്തൊരു സംഗീതം...

ഓ...
പുഴയിൽ മഴ വീണതു പോലെ
പുതുമഞ്ഞിൽ പുലരൊളി പോലെ

സുഖമുള്ളൊരു കുളിരായി പെയ്യും
അഴകേ... മൃദുലേ നീ...

ഒരു കാര്യം പറയാമോ...
ഒരു മാങ്കൻ നുണയാമോ...
ഒരു ജന്മം കൂടെ പോരാമോ...

ഓ...
ഒരു വാക്കിൽ നനയാമോ...
ഒരു മഴയിൽ കുളിരാമോ...
ഒരു വാകത്തണലിൽ തളരാമോ...

ഹോ...
താഴമ്പൂവേ നിന്നെ കാണാൻ ആരേ പോരുന്നോ...

ഹോ...
മേടക്കാറ്റിൽ ഈണം മൂളി പാറും പൂവുണ്ടോ...

ഒരു നിറമുള്ള പറവകളായി നാം ഇണ പിരിയാതിഴ പിരിയാതെ...
മഴവില്ലിൻ കൊമ്പിൽ ചേക്കേറാം...
ഓഹോ...

ചെറുകനവുകൾ ചിറകുകളാക്കി ഇണ പിരിയാതുയരുക നമ്മൾ

മഴവില്ലിനു മീതെ മാനം മേലേ ചേക്കേറാം...

ഒരു കാര്യം പറയാമോ...
ഒരു മാങ്കൻ നുണയാമോ...
ഒരു ജന്മം കൂടെ പോരാമോ...

ഓ...
ഒരു വാക്കിൽ നനയാമോ...
ഒരു മഴയിൽ കുളിരാമോ...
ഒരു വാകത്തണലിൽ തളരാമോ...

കണിമലരുള്ളിൽ കണി വിടരുന്നേ
അത് നീയാണെന്നറിയുന്നേ...

ഒന്നെന്നരികിൽ വന്നെന്നഴകേ നിന്നാലൊരു കഥ ഞാൻ പറയാം...

അത് മാത്രം കാതിൽ പറയാമോ...

അത് മാത്രം പറയാതറിയാമോ...

നമുക്കായി മാത്രം തളിർക്കുന്നു പൂക്കൾ...

നമുക്കായി മാത്രം ഒഴുകുന്നു തെന്നൽ...

വരുമോ...
മലരേ...

തരുമോ...
ഹൃദയം പ്രിയനേ...

വരുമോ...
മലരേ...

ഓ... ഓ... ഓ... ഓ...

ഒരു കാര്യം പറയാമോ...
ഒരു മാങ്കൻ നുണയാമോ...
ഒരു ജന്മം കൂടെ പോരാമോ...

ഓ...
ഒരു വാക്കിൽ നനയാമോ...
ഒരു മഴയിൽ കുളിരാമോ...
ഒരു വാകത്തണലിൽ തളരാമോ...
ഓ...



Credits
Writer(s): Murukan Kattakada, Gopi Sundar
Lyrics powered by www.musixmatch.com

Link