Mohini Balakane

മോഹിനി ബാലകനേ, അയ്യപ്പാ
നീ നിരുപമ സുന്ദരനാണ്, അയ്യപ്പാ
മോഹിനി ബാലകനേ, അയ്യപ്പാ
നീ നിരുപമ സുന്ദരനാണ്, അയ്യപ്പാ
നിറതിങ്കൾ കുളിരായി ചിരിതൂകും ഭഗവാനേ
നിന്നിലലിയായി അണയുന്നു അയ്യപ്പാ

മോഹിനി ബാലകനേ, അയ്യപ്പാ
നീ നിരുപമ സുന്ദരനാണ്, അയ്യപ്പാ

അരികിൽ നിൽക്കും എൻ ശോകങ്ങളാം
മഹഷിയെ നീ ഹനിക്കൂ, മോക്ഷം തരൂ
ഇരുമുടിക്കെട്ടുകളിൽ നിറച്ചുവച്ചൂ
തുടിക്കുന്ന മോഹങ്ങളും, ദാഹങ്ങളും
മോഹവും,ദാഹവും നീ ഒടുക്കേണം
കരുണ തൻ പൂവനം നീ വിടർത്തേണം
നിന്നിലലിയായി അണയുന്നു അയ്യപ്പാ

മോഹിനി ബാലകനേ, അയ്യപ്പാ
നീ നിരുപമ സുന്ദരനാണ്, അയ്യപ്പാ
മോഹിനി ബാലകനേ, അയ്യപ്പാ
നീ നിരുപമ സുന്ദരനാണ്, അയ്യപ്പാ

സ്വാമി ശരണം അയ്യപ്പാ
ശരണം, ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം, ശരണം അയ്യപ്പാ

വൃക്ഷികം ഒന്നിനു ഞാൻ മാലയിട്ടു
ശുദ്ധമായ് അറുപതു നാൾ വൃതമെടുത്തു
ഉള്ളിലെ ഉടുക്കു കൊട്ടി ഞാൻ വരുമ്പോൾ
ഉള്ളത്തിൽ ഒരു മലരായ് നീ വിരിഞ്ഞു
പുലി വാഹനനേ, അഭയമെന്നൊന്നായി
പല കോടി നാവുകൾ തൊഴുതു നിൽപ്പൂ
നിന്നിലലിയായി അണയുന്നു അയ്യപ്പാ, അയ്യപ്പാ

മോഹിനി ബാലകനേ, അയ്യപ്പാ
നീ നിരുപമ സുന്ദരനാണ്, അയ്യപ്പാ
മോഹിനി ബാലകനേ, അയ്യപ്പാ
നീ നിരുപമ സുന്ദരനാണ്, അയ്യപ്പാ
നിറതിങ്കൾ കുളിരായി ചിരിതൂകും ഭഗവാനേ
നിന്നിലലിയായി അണയുന്നു അയ്യപ്പാ

മോഹിനി ബാലകനേ, അയ്യപ്പാ
നീ നിരുപമ സുന്ദരനാണ്, അയ്യപ്പാ



Credits
Writer(s): Vasudevan Panampalli, Chandrabose
Lyrics powered by www.musixmatch.com

Link