Ennilerinju

എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്ത് പടർന്നു പിടിച്ചതു
പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതുപോലെ
മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതുപോലെ
ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ
തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും

ഇനി ഒരു പുതിയ ഉദയം ഇവിടെ വിധിയെ മറികടന്നു
പതിയെ പോയ കാലം ചൂഴ്ന്നെടുത്തത്
ഞാൻ പിടിച്ചെടുക്കും അതു തിരികെ
വഴങ്ങില്ല മരിക്കും വരെയും ഈ പതനത്തിൻ പടിവാതിലരികെ
തിരിച്ചു ഞാൻ നടന്നു തുടങ്ങി ഇനി യാത്ര വിജയത്തിൻ പിറകേ

കണ്ണുനീരിൻ ഇനി വിരാമം കനവുകൾക്കിതെന്തു ഭാരം
എങ്കിലും ഞാൻ സഞ്ചരിക്കും അതിർത്തിയല്ലീ അന്ധകാരം
നെഞ്ചിടിപ്പിന് ചുടലതാളം പിടി വിടാതെ ചടുലഭാവം
വെടിമരുന്നിനു തീ പിടിച്ചതു പോലെയുള്ളിൽ ഒരു വികാരം

എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്ത് പടർന്നു പിടിച്ചതു
പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതുപോലെ
മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതുപോലെ
ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ
തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും

തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും

Credits
Writer(s): Rzee, Shaan Rahman
Lyrics powered by www.musixmatch.com

Link