Amruthamayi Abhayamai (Rahul Nambiar)

അമൃതമായി അഭയമായ് ജനനി നീയെന്നുമില്ലേ
ജനിയിലും മൃതിയിലും നിഴലായി നീ കൂടെയില്ലേ
മിഴിനീരില്... മിഴിനീരില് തെളിവാനിന് കനവായ് നീ
മൊഴി തോറും പുതു മണ്ണില് നനവായ് നീ
ഒരു പാലാഴി പോല്നെഞ്ചില് നീയെന്നും (അമൃതമായി ...)
സഞ്ചരി
മിണ്ടി കൊഞ്ചാന് വെമ്പും ചുണ്ടില് പഞ്ചാമൃതമായി (2)
ചിമ്മി ചിമ്മി മിന്നും കണ്ണില് കന്നി നിലാവായ്
ജന്മ ജന്മ തീരം പുല്കും, മന്ദാകിനി നീ
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടും മേലെ
മനതാരില് കതിരായി നീ വിരിയേണം
ഒരു താരട്ടായ് എന്നുള്ളില് ചാരു നീ (അമൃതമായി...)

തെന്നി തെന്നി വീണിടുമെന്നെ താങ്ങാനമ്മെ വാ (2)
വെഞ്ചാമര കയ്യാലെന്നെ കണ്ണീരാട്ടാന് വാ
അന്തിചാരം മൂടും കാവില് വിളക്കായ് നീ
പ്രഭാതങ്ങള് പോലെ ഉണര്ത്തിടും മുന്പേ
വഴിയോരം തണലായി നിറയേണം
വെയിലാറുന്ന നോവെന്നില് മായ്കൂ നീ (അമൃതമായി...)



Credits
Writer(s): Ilaiyaraaja, Rafeeque Ahammed
Lyrics powered by www.musixmatch.com

Link