Aayiram Pathasarangal

ആയിരം പാദസരങ്ങള് കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളില് മുഴുകീ മുഴുകി
ആയിരം പാദസരങ്ങള് കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ഈറനായ നദിയുടെ മാറില്
ഈ വിടര്ന്ന നീര്ക്കുമിളകളില്
വേര്പെടുന്ന വേദനയോ
വേരിടുന്ന നിര്വൃതിയോ
ഓമലേ... ആരോമലേ...
ഒന്നു ചിരിക്കൂ ഒരിക്കല്ക്കൂടി
ആയിരം പാദസരങ്ങള് കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ഈ നിലാവും ഈ കുളിര് കാറ്റും
ഈ പളുങ്ക് കല്പ്പടവുകളും
ഓടിയെത്തും ഓര്മ്മകളില്
ഓമലാളിന് ഗദ്ഗദവും
ഓമലേ... ആരോമലേ...
ഒന്നു ചിരിക്കൂ ഒരിക്കല് കൂടി
ആയിരം പാദസരങ്ങള് കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി



Credits
Writer(s): G Devarajan, Varma Vayalar Rama
Lyrics powered by www.musixmatch.com

Link