Ezhuthiyatharanu

എഴുതിയതാരാണ് സുജാത നിന്റെ
കടമിഴിക്കോണിലെ കവിത - നിന്റെ
കടമിഴിക്കോണിലെ കവിത
കവിയവൻ ഇരിപ്പുണ്ടെൻ കരളിൽ എന്റെ
അനുരാഗപ്പൂമുല്ലത്തറയിൽ - എന്റെ
അനുരാഗപ്പൂമുല്ലത്തറയിൽ

നക്ഷത്രച്ചെപ്പിലെ കണ്മഷി എഴുതിയ
ദേവതയണോ നീ - അഴകിന്റെ ദേവതയണോ നീ
മരതകക്കാടിന്റെ മണിമാറിൽ വിരിയുന്ന
മന്ദാരമല്ലോ ഞാൻ - മധുവൂറും
മന്ദാരമല്ലോ ഞാൻ

എഴുതിയതാരാണ് സുജാത നിന്റെ
കടമിഴിക്കോണിലെ കവിത - നിന്റെ
കടമിഴിക്കോണിലെ കവിത

മനസ്സിന്റെ മണിയറയിൽ മധുരക്കിനാവിന്റെ
മണിദീപം കൊളുത്തിയല്ലോ - നീയൊരു
മണിദീപം കൊളുത്തിയല്ലോ
ആശതൻ തേന്മാവിൽ അനുരാഗപൂമുല്ല
പുൽകി പടർന്നുവല്ലോ കൈനീട്ടി
പുൽകി പടർന്നുവല്ലോ

എഴുതിയതാരാണ് സുജാത നിന്റെ
കടമിഴിക്കോണിലെ കവിത - നിന്റെ
കടമിഴിക്കോണിലെ കവിത
കവിയവൻ ഇരിപ്പുണ്ടെൻ കരളിൽ എന്റെ
അനുരാഗപ്പൂമുല്ലത്തറയിൽ - എന്റെ
അനുരാഗപ്പൂമുല്ലത്തറയിൽ



Credits
Writer(s): Yusufali Kecheri, M S Baburaj
Lyrics powered by www.musixmatch.com

Link