Akale Akale Neelakasam

അകലെ... അകലെ... നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം...
അകലേ... നീലാകാശം...

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ...)

നിത്യസുന്ദര നിര്വൃതിയായ് നീ
നില്ക്കുകയാണെന്നാത്മാവില്
വിശ്വമില്ലാ നീയില്ലെങ്കില്
വീണടിയും ഞാനീ മണ്ണില്...
(അകലെ അകലെ...)



Credits
Writer(s): Sreekumaran Thampi, M.s.baburaj M.s.baburaj
Lyrics powered by www.musixmatch.com

Link