Aa Oruthi

ആ ഒരുത്തി അവളൊരുത്തി
പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി
പാൽ മണക്കും കതിരൊരുത്തി
ഒരുത്തിയന്നെന്നെ പിരിഞ്ഞ നേരത്ത്
പൊഴിഞ്ഞതൊക്കെയും പാഴിലാ...
കരഞ്ഞു നീലിച്ച കനവിലൊക്കെയും
കരിമുകിലിൻ ചാകരാ.

ഈ ഒരുത്തി ഇവളൊരുത്തി
പാലൊഴുകും ചിരി പരത്തി.
ഈ ഒരുത്തി ഇവളൊരുത്തി
പാലൊഴുകും ചിരി പരത്തി
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്ത്
വിരിഞ്ഞതൊക്കെയും പൂനിലാ.
ഇരഞ്ഞു പോയൊരാ കടവിലൊക്കെയും
നിറമെഴുതിയ താമരാ...

ഈ രാവ് രാവൊരു രാവല്ല്ലാ...
ഈ കാറ്റ് മൂളണ ശീലല്ലാ...
ഇന്നേരമിളകിയ പിറയല്ലാ...
ഇതിലൊന്നും അവളില്ലാ...

ആ ഒരുത്തി അവളൊരുത്തി
പാൽ മണക്കും കതിരൊരുത്തി
ഈ ഒരുത്തി ഇവളൊരുത്തി
പാലൊഴുകും ചിരി പരത്തി.

ആ... കടമ്പുമരച്ചോട്ടിലാലിലെ
നാണമിത്തിരി ചോർന്ന നാൾ
ഇളംകുയിലിൻ നേർത്തൊരീണം
ചേർന്ന ചുണ്ടാൽ കോറി നീ...
ആ... തലങ്ങും വെലങ്ങും കോറി നീ...
ഓർക്കുന്നുണ്ടോ നീ... ഓർത്തെടുക്കു നീ...
കാണുന്നുണ്ടോ നീ... കണ്ടു നിന്നു ഞാൻ...
ആഞ്ഞോടും പ്രായം പോയാൽ കാര്യം തീരൂല്ലേ...

ആ ഒരുത്തി അവളൊരുത്തി
പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി
പാൽ മണക്കും കതിരൊരുത്തി

ആ.കുറുമ്പുമഴക്കോളു തിങ്ങിയാ
കത്ത് നീട്ടി നീ പോയ നാൾ
പൊറങ്കടലിൽ രാവു നീളെ
ചങ്കു കാഞ്ഞു പാടി ഞാൻ...
കുറുങ്ങി നുറുങ്ങി പാടി ഞാൻ
കേൾക്കുന്നുണ്ടോ നീ... കേട്ടിരിപ്പു നീ...
കാക്കുന്നുണ്ടോ നീ... കാത്തിരിപ്പൂ ഞാൻ...
ആഞ്ഞോടും ശീതക്കാറ്റിൽ മാറോടൊട്ടൂല്ലേ...

ആ ഒരുത്തി അവളൊരുത്തി
പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി
പാൽ മണക്കും കതിരൊരുത്തി
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്ത്
വിരിഞ്ഞതൊക്കെയും പൂനിലാ.
ഇരഞ്ഞു പോയൊരാ കടവിലൊക്കെയും
നിറമെഴുതിയ താമരാ...

ഈ രാവ് രാവൊരു രാവല്ല്ലാ...
ഈ കാറ്റ് മൂളണ ശീലല്ലാ...
ഇന്നേരമിളകിയ പിറയല്ലാ...
ഇതിലൊന്നും അവളില്ലാ



Credits
Writer(s): Sagar Vidya, Nair Rajeev
Lyrics powered by www.musixmatch.com

Link