Podimeesha

പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം
പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം

പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്
അവളൊരു കൃസ്ത്യാനിപ്പെണ്ണ്
പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം

അറിയാതേ, ഓ
കഥ നാട്ടിലാരുമേ അറിയാതേ
കാറ്റു പോലുമറിയാതേ
അവൾ പോലുമറിയാതേ
മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാണ്

അവളെ കാണണമൊരു കുറി-
കാണണമെന്നൊരു തോന്നലു കൊണ്ടാണ്
അവളാരുടെ പെണ്ണാണ്
പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം

പറയാതേ, ഓ
ഒരു വാക്ക് പോലുമേ പറയാതേ
അകലങ്ങൾ മായാതേ
ഇഷ്ടങ്ങൾ പകരാതേ

അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്
ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ്
അതിനുത്തരമെന്താണ്

പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്
അവളൊരു കൃസ്ത്യാനിപ്പെണ്ണ്

പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം



Credits
Writer(s): Varma Santhosh, Madhusoodanan Anand
Lyrics powered by www.musixmatch.com

Link