Earnmegam

ഈറൻ മേഘം
പൂവും കൊണ്ട് പൂജക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ...
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരി നിന്നെ കണ്ടു ഞാൻ...

ഈറൻ മേഘം
പൂവും കൊണ്ട് പൂജക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ...
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരി നിന്നെ കണ്ടു ഞാൻ...

മഴ കാത്തു കഴിയുന്ന
മനസിന്റെ വേഴാമ്പൽ
ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി
പൂവമ്പനമ്പലത്തിൽ പൂജക്കു പോകുമ്പോൾ
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ...

വാനിഴം മംഗളം ആലപിക്കേ
ഓമനേ നിന്നെ ഞാൻ സ്വന്തമാക്കും

ഈറൻ മേഘം
പൂവും കൊണ്ട് പൂജക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ...
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരി നിന്നെ കണ്ടു ഞാൻ...

വെണ്മേഘ ഹംസങ്ങൾ തൊഴുതു വലം വെച്ച്
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയിൽ
നെറ്റിയിൽ ചന്ദനവും ചാർത്തി നീ അണയുമ്പോൾ
മുത്തം കൊണ്ടു കുറി ചാർത്തിക്കും ഞാൻ

വേളിക്കു ചൂടുവാൻ പൂ പോരാതെ
മാനത്തും പിച്ചക പൂ വിരിഞ്ഞു

ഈറൻ മേഘം
പൂവും കൊണ്ട് പൂജക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ...
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരി നിന്നെ കണ്ടു ഞാൻ...



Credits
Writer(s): Kannur Rajan, Shibhu Chakravarthy
Lyrics powered by www.musixmatch.com

Link