Unnikale Oru Kadha (From ''Unnikale Oru Kadha Parayaam'')

ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം

പുൽ മേട്ടിലോ പൂങ്കാറ്റിലോ
പുൽ മേട്ടിലോ പൂങ്കാറ്റിലോ
എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ

മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മ കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ്
തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ ഈണങ്ങളിൽ
തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ
നോവിന്റെ നൊമ്പരം
ഒരു നാളിൻ സംഗീതമായ്
പുല്ലാങ്കുഴൽ നാദമായ്

ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം

പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
മേച്ചിൽപ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ
ആശാമരച്ചോട്ടിലും
ഈ പാഴ് മുളം തണ്ട് പൊട്ടും വരെ
ഈ ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും
ഇടയന്റെ മനമാകുമീ
പുല്ലാങ്കുഴൽ നാദമായ്

ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം



Credits
Writer(s): Ouseppachan
Lyrics powered by www.musixmatch.com

Link