Priyamullavane (From "Ennu Ninte Moideen")

പ്രിയമുള്ളവനേ
പ്രിയമുള്ളവനേ, പ്രിയമുള്ളവനേ
വിരഹവുമെന്തൊരു മധുരം
മുറിവുകളെന്തൊരു സുഖദം
പ്രിയമുള്ളവനേ, പ്രിയമുള്ളവനേ
വിരഹവുമെന്തൊരു മധുരം, ആ...
മുറിവുകളെന്തൊരു സുഖദം

ഒറ്റക്കു നിൽക്കേ ഓർക്കാതെ മുന്നിൽ
വന്നു നിന്നില്ലേ
അക്കരെക്കേതോ തോണിയിലേറി
പെട്ടെന്നു പോയില്ലേ

അന്നു രാവിൽ ആ ചിരിയോർത്തെൻ
നോവു മാഞ്ഞില്ലേ
വിരഹവുമെന്തൊരു മധുരം
പ്രിയമുള്ളവനേ, പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം
ആ, മുറിവുകളെന്തൊരു സുഖദം

ആ കടവിൽ നീ ഇപ്പോഴുമെന്നെ
കാത്തു നിൽക്കുകയോ
ഒത്തിരി ചൊല്ലാനുള്ളതെല്ലാം
ആ പുഴ ചൊല്ലിയില്ലേ
എൻ്റെ പ്രേമം ആ വിരി മാറിൽ
കൊത്തിവച്ചില്ലേ
വിരഹവുമെന്തൊരു മധുരം

പ്രിയമുള്ളവനേ, പ്രിയമുള്ളവനേ
വിരഹവുമെന്തൊരു മധുരം
മുറിവുകളെന്തൊരു സുഖദം
പ്രിയമുള്ളവനേ



Credits
Writer(s): Narayan Ramesh, S Rafeeq Ahmed
Lyrics powered by www.musixmatch.com

Link