Ammakilikoodithil (From "Ammakilikoodu")

അമ്മക്കിളിക്കൂടിതിൽ
നന്മക്കിളിക്കൂടിതിൽ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
ആരിരാരോ പാടും സ് നേഹമായ്
ആയിരം രാവുകൾ കൂട്ടായ് നിൽക്കാം ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ

കൈവന്ന പുണ്യമായി
നോവുകൾ നെഞ്ചോടു ചേർക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേർത്തണയ് ക്കും
കൈവന്ന പുണ്യമായി
നോവുകൾ നെഞ്ചോടു ചേർക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേർത്തണയ് ക്കും
പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
തണലായ് നിൽക്കും ഞാൻ
ഇരുളിന്റെ വിരിമാറിൽ ഒരു കുഞ്ഞുതിരിനാള മുത്തായ് മാറും ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ

കുളിരുള്ള രാത്രിയിൽ
നീരാളമായ് ചൂടേകി നിൽക്കും
തേടുന്ന തേൻ കിനാവിലിന്ദ്ര നീലപ്പീലി നൽകും
കുളിരുള്ള രാത്രിയിൽ
നീരാളമായ് ചൂടേകി നിൽക്കും
തേടുന്ന തേൻ കിനാവിലിന്ദ്ര നീലപ്പീലി നൽകും

ആരെന്നുമെന്തെന്നും അറിയാതെ യറിയാതെ താനേ ഉറങ്ങുമ്പോൾ
പുലർകാലസൂര്യന്റെ പൊൻ പീലി കൊണ്ടെന്നും തഴുകിയുണർത്തും ഞാൻ

അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
ആരിരാരോ പാടും സ് നേഹമായ് ആയിരം രാവുകൾ കൂട്ടായ് നിൽക്കാം ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ



Credits
Writer(s): Kaithapram, N/a Raveendran
Lyrics powered by www.musixmatch.com

Link