Ottakambi Nadham - From "Thenum Vayambum"

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാൻ
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാൻ

ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയിൽ ഈ സ്വര ജതിയിൽ
ഈ വരിശകളിൽ

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാൻ

നിൻ വിരൽ തുമ്പിലേ വിനോദമായ് വിളഞ്ഞീടാൻ
നിന്റെ ഇഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ

നിൻ വിരൽ തുമ്പിലേ വിനോദമായ് വിളഞ്ഞീടാൻ
നിന്റെ ഇഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
എന്നും ഉള്ളിലേ ദാഹമെങ്കിലും

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാൻ

നിന്നിളം മാറിലേ വികാരമായ് അലിഞ്ഞീടാൻ
നിൻ മടിയിൽ വീണുറങ്ങി ഈണമായ് ഉണർന്നീടാൻ
എന്റേ നെഞ്ചിലെ മോഹമെങ്കിലും

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാൻ
ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയിൽ ഈ സ്വര ജതിയിൽ
ഈ വരിശകളിൽ

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാൻ



Credits
Writer(s): Bichu Thirumala, K Ravindran
Lyrics powered by www.musixmatch.com

Link