Dum Dum Dum - From "Kohinoor"

ആഹാ ഡും ഡും ഡും പെപ്പരപ്പെപ്പേ കുഴൽമേളമായ്
തന്നാനാ താനാനാ നാ
ആഹാ ഡും ഡും ഡും പെപ്പരപെപ്പേ കുഴൽമേളമായ്
ലില്ലിപ്പൂ കല്യാണമായ്
കുഞ്ഞുമന്താര പൂവൊത്ത തേൻമൊഞ്ചുമായ്
മണവാട്ടി പെണ്ണെത്തവേ

ലില്ലിപ്പൂ പോണെങ്കിൽ പോകട്ടെ
മല്ലിപ്പൂ വേറെ വരും
കണ്ണഞ്ചും മിന്നാമിനുങ്ങൊന്നും പൊന്നായി കാണേണ്ട നീ
ഒരു വാതിൽ മുട്ടാതെ പല വാതിൽ മുട്ടുമ്പൊ
ഒരുവട്ടം ഒരു വാതിൽ കട്ടായമാ

ആഹാ ഡും ഡും ഡും പെപ്പരപ്പെപ്പേ കുഴൽമേളമായ്
ലില്ലിപ്പൂ കല്യാണമായ്
കുഞ്ഞുമന്താര പൂവൊത്ത തേൻമൊഞ്ചുമായ്
മണവാട്ടി പെണ്ണെത്തവേ

എഹേയ് ആഹാ ലാലാലലാ

അമ്പമ്പോ മിഴിയൊരു ബൾബാവുന്നേ
ആലോലം മനമിത് ചാഞ്ചാടുന്നേ
മേലെ വാനിലെ മാലാഖയോ
മേഘത്തേരിലായ് വന്നെത്തിയോ
കല്യാണ പയ്യൻ്റെ കിണ്ണാരം കണ്ടോ നീ
കണ്ണേറിൻ കോലം പോലേ

ഒന്നുവച്ചാൽ രണ്ടു കിട്ടും ഡിങ്കിരി മായം
പെണ്ണ് കെട്ടും മണ്ടനിതാ ബമ്പറടിച്ചേ
ഏയ് സുറിയാനി കല്യാണം പൊടിപൂരം കൊട്ടുമ്പം
കരമൊത്തം അതിനൊപ്പം രംപംപംപം

ആഹാ ഡും ഡും ഡും പെപ്പരപ്പെപ്പേ കുഴൽമേളമായ്
ലില്ലിപ്പൂ കല്യാണമായ്
കുഞ്ഞുമന്താര പൂവൊത്ത തേൻമൊഞ്ചുമായ്
മണവാട്ടി പെണ്ണെത്തവേ-വേ-വേ

അയ്യയ്യോ നാവിൽ കൊതിയൂറുന്നേ
കല്ലായി, പുഴയിത് പാഞ്ഞൊടുന്നേ
നീവൽ പ്രാവുകൾ പാടുംപോലെ
ആരോ കിണ്ണരം മീട്ടുന്നുണ്ടേ
പുന്നാര പയ്യൻ്റെ പത്രാസ് കണ്ടില്ലേ
കുമ്മായക്കോലം പോലേ

ഒന്നുവച്ചാൽ രണ്ടു കിട്ടും ഡിങ്കിരി മായം
പെണ്ണുകെട്ടും മണ്ടനിതാ ബമ്പറടിച്ചേ
ഏയ് സുറിയാനി കല്യാണം പൊടിപൂരം കൊട്ടുമ്പം
കരമൊത്തം അതിനൊപ്പം രംപംപംപം

ആഹാ ഡും ഡും ഡും പെപ്പരപ്പെപ്പേ കുഴൽമേളമായ്
ലില്ലിപ്പൂ കല്യാണമായ്
കുഞ്ഞുമന്താര പൂവൊത്ത തേൻമൊഞ്ചുമായ്
മണവാട്ടി പെണ്ണെത്തവേ

ഹേയ്, ലില്ലിപ്പൂ പോണെങ്കിൽ പോകട്ടെ
മല്ലിപ്പൂ ആഹാ വേറെ വരും
കണ്ണഞ്ചും മിന്നാമിനുങ്ങൊന്നും പൊന്നായി കാണേണ്ട നീ
ഒരു വാതിൽ മുട്ടാതെ പല വാതിൽ മുട്ടുമ്പൊ
ഒരുവട്ടം ഒരു വാതിൽ കട്ടായമാ



Credits
Writer(s): B.k. Harinarayanan, Rahul Raj
Lyrics powered by www.musixmatch.com

Link