Akale Oru Kaadinte

അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ
അവിടെ വന്നിളവേറ്റ നാട്ടു പെൺപക്ഷിതൻ
കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ

പൊൻവേണുവിൽ പാട്ടു തേടും
പൂന്തെന്നലിൻ പ്രണയമുണ്ടോ
ചെന്നിരിയ്ക്കുമ്പോഴൊരിറ്റു സ്നേഹം തന്ന്
താലോലമാട്ടുന്ന ചില്ലയുണ്ടോ
ഇരുളിൻ്റെ നടുവിൽ പറക്കുന്ന തിരിപോലെ
മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ

അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ

ഉദയങ്ങൾ തൻ ചുംബനങ്ങൾ
ഉയിരു നൽകും കാട്ടരുവിയുണ്ടോ
രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ
എഴുതീടുമൊരു ചാരുചിത്രമുണ്ടോ
വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന
സ്വച്ഛമാം വായു പ്രവാഹമുണ്ടോ

അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ
അവിടെ വന്നിളവേറ്റ നാട്ടു പെൺപക്ഷിതൻ
കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ



Credits
Writer(s): Bijibal, Santhosh Varma
Lyrics powered by www.musixmatch.com

Link