Hridayam

ഹൃദയം, മണി വേണുവിൽ, സ്വരസാന്ദ്രമാം ശ്രുതിയായ്
മലരിൻ, മിഴി വാതിലിൽ, വരതാരകം വരവായ്
ദൂരവഴി തീരാതെ, രാക്കനവു തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ, കേട്ടു ഞാൻ

ആദ്യമായ് ആർദ്രമായ് ആതിരേ
ഹൃദയം, മണി വേണുവിൽ, സ്വരസാന്ദ്രമാം, ശ്രുതിയായ്

പിരിയാതെ വയ്യ നിൻ, നിഴൽ നീളവേ
പറയാതെ പോവുകിൽ, മിഴി ചോരുമോ
പിരിയാതെ വയ്യ നിൻ, നിഴൽ നീളവേ
പറയാതെ പോവുകിൽ, മിഴി ചോരുമോ

ഓർമതൻ ജനാലയിൽ നീയെൻ സ്വന്തമേ
അണയാതിരിനാളമായി, ഇരവിൽ പൂന്തിങ്കിളിൻ രൂപമായി
ദൂരവഴി തീരാതെ, രാക്കനവു തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ, കേട്ടു ഞാൻ

മഴ പെയ്തു മായുമീ, മനവീഥിയിൽ
മൃദുസ്നേഹമായി നീ നിറയുന്നുവോ
മഴ പെയ്തു മായുമീ, മനവീഥിയിൽ
മൃദുസ്നേഹമായി നീ നിറയുന്നുവോ

വേനലിൽ, കിനാവിലിൽ, തൂവൽ മാരിയിൽ
നനയും ഒരുപോലെ നാം, ഹൃദയം ഒന്നാകും ഈ വേളയിൽ
ദൂരവഴി തീരാതെ, രാക്കനവു തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ, കേട്ടു ഞാൻ
ആദ്യമായ് ആർദ്രമായ് ആതിരേ



Credits
Writer(s): Rajeev Alunkal, Dr.donald Mathew
Lyrics powered by www.musixmatch.com

Link