Thumpayum Thulasiyum (From "Megham")

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകൈയ്യായി വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപ്പാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായി ചമഞ്ഞൊരുങ്ങും
നല്ലൊരു നാട്

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകൈയ്യായി വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപ്പാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായി ചമഞ്ഞൊരുങ്ങും
നല്ലൊരു നാട്

മീനനിലാവിൽ പുഴയിലെ മീനുകൾ
മിഴിപൊത്തി കളിയ്ക്കണ നേരം
കാർത്തിക രാവിൽ കളരിയിൽ നീളെ
കൽവിളക്കെരിയണ നേരം

മാമ്പൂക്കൾ വിരിയും കൊമ്പിൽ
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലിപ്പൈയ്യോടൽപ്പം
കുശലം ചൊല്ലാൻ സന്തോഷം
നാട്ടുമഞ്ഞിൽ കുളിച്ചൊരുങ്ങീ
നന്തുണിയിൽ ശ്രുതി മീട്ടീ
അയലത്തെ മാടത്തത്തെ വായോ

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകൈയ്യായി വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപ്പാടുറയണ വള്ളുവനാട്

കുടമണിയാട്ടും കാലികൾ മേയും
തിനവയൽ പൂക്കും കാലം
മകരനിലാവിൻ പുടവയുടുക്കും
പാൽപ്പുഴയൊഴുകും നേരം
കല്യാണപ്പെണ്ണിനു ചൂടാൻ
മുല്ല കൊടുക്കും പൂപ്പാടം

കണ്ണാടിച്ചില്ലിൽ നോക്കി
കണ്ണെഴുതാനായി ആകാശം
മഴ പൊഴിഞ്ഞാൽ കുടം നിറയെ
കതിരു കൊയ്താൽ കളം നിറയെ
അയലത്തെ മാട തത്തെ വായോ

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകൈയ്യായി വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപ്പാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായി ചമഞ്ഞൊരുങ്ങും
നല്ലൊരു നാട്

അരമണിയായി അരുവിയുണ്ടേ
കുരവയിടാൻ കുരുവിയുണ്ടേ
അയലത്തെ മാടത്തത്തേ വായോ



Credits
Writer(s): Ouseppachan, Gireesh Puthenchery
Lyrics powered by www.musixmatch.com

Link