Minunundae Mullapolae

മിന്നുന്നുണ്ടെ മുല്ലപോലെ
കുരുന്നു കണ്ണിലെ കുറുമ്പ് കണ്ടു ഞാൻ
കൂടെ നീ ഇല്ലാതെയായാൽ
നൂറായി നുറുങ്ങിടും കണ്ണാടിയാണ് ഞാൻ
ഹോ ഹോ ഹോ
ഹോ ഹോ ഹോ

പൊന്നുതിരും സന്ധ്യകളിൽ
എന്നെതിരെ നീ വരവേ
അനുരാഗം എന്നുള്ളിൽ കട്ടെടുത്തില്ലേ
വാക്കിൽ നീ മിണ്ടാതെ കാത്തതും
നോക്കിൽ തൂകുന്നു നിന്നു താനേ
നീയെൻ നീലാകാശമാകുമോ
ഞാനോ മേഘങ്ങളായി അലയാമതിൽ ഓ ഓ

തെന്നുന്നെന്തേ സ്വർണമീനെ
കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ
കൂടെ നീ ഇല്ലാതെയായാൽ
നൂറായി നുറുങ്ങിടും കണ്ണാടിയാണ് ഞാൻ

മഞ്ഞലിയും രാവുകളെ തൊട്ടുഴിയും വെണ്ണിലവിൽ
പ്രിയമോടെ നാമൊന്നായി ചേർന്നുറങ്ങുമ്പോൾ
മാറിൽ താരാട്ടായൊരീണമോ
എന്നെ മൂടും പൂമ്പുതപ്പായി
നെഞ്ചിൽ താഴ്വാരങ്ങളാകെയും
നീയാം പൂ ചൂടുന്നീ നേരം

വാക്കിൽ നീ മിണ്ടാതെ കാത്തതും
നോക്കിൽ തൂകുന്നു നിന്നു താനേ
നീയെൻ നീലാകാശമാകുമോ



Credits
Writer(s): Manu Manjith, Ashwin Renju
Lyrics powered by www.musixmatch.com

Link