Arodum Mindathe (From "Chinthavishttaya Syamala")

ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...

ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...
ഈറൻ നിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻ വിളി കേട്ടില്ലേ... മറുമൊഴി മിണ്ടിയില്ലേ...
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...

കാതരമുകിലിൻ്റെ കൺപീലിത്തുമ്പിന്മേൽ
ഇടറിനിൽപ്പൂ കണ്ണീർത്താരം...
കാതരമുകിലിൻ്റെ കൺപീലിത്തുമ്പിന്മേൽ
ഇടറിനിൽപ്പൂ കണ്ണീർത്താരം...

വിരലൊന്നു തൊട്ടാൽ വീണുടയും
കുഞ്ഞുകിനാവിൻ പൂത്താലം
മനസ്സിൻ മുറിവിൽ മുത്താം ഞാൻ
നെറുകിൽ മെല്ലെ തഴുകാം ഞാൻ
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...

പ്രാവുകൾ കുറുകുന്ന കൂടിൻ്റെ അഴിവാതിൽ
ചാരിയില്ലേ കാണാകാറ്റേ...
പ്രാവുകൾ കുറുകുന്ന കൂടിൻ്റെ അഴിവാതിൽ
ചാരിയില്ലേ കാണാകാറ്റേ...

പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാൻ നീ പോയില്ലേ
അലിവിൻ ദീപം പൊലിയുന്നു
എല്ലാം ഇരുളിൽ അലിയുന്നു

ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...
ഈറൻ നിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻ വിളി കേട്ടില്ലേ... മറുമൊഴി മിണ്ടിയില്ലേ...
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...



Credits
Writer(s): Girish Puthenchery, Johnson Unknown Composer
Lyrics powered by www.musixmatch.com

Link