Thenum Vayambum (Male Vocals)

തേനും വയമ്പും നാവിൽ തൂകും വാനമ്പാടി
തേനും വയമ്പും നാവിൽ തൂകും വാനമ്പാടി
രാഗം ശ്രീരാഗം, പാടൂ നീ വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും

തേനും വയമ്പുംനാവിൽ തൂകും വാനമ്പാടി

മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻപഴ തോട്ടം
മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻപഴ തോട്ടം
കാലത്തും വൈകീട്ടും കൂമ്പാളത്തേനുണ്ണാൻ
ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ?

തേനും വയമ്പും നാവിൽ തൂകും വാനമ്പാടി

നീലക്കൊടുവേലി പൂത്തു, ദൂരെ നീലഗിരിക്കുന്നിൻ മേലേ
മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ, നീയും കൂടുന്നോ?

തേനും വയമ്പും നാവിൽ തൂകും വാനമ്പാടി
തേനും വയമ്പും നാവിൽ തൂകും വാനമ്പാടി
രാഗം ശ്രീരാഗം, പാടൂ നീ വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും
(mh-hm)നാവിൽ, (mh-hm) വാനമ്പാടീ



Credits
Writer(s): Bichu Thirumala, K Ravindran
Lyrics powered by www.musixmatch.com

Link