Manju Theerum (From "Hotel California")

മഞ്ഞുതിരും രാവിനുള്ളിൽ
നറുവെണ്ണിലാവിൻ മഞ്ചം തീർക്കും മന്ദാരമേ
കണ്മഷി നിൻ കണ്ണിമയിൽ
ചെറുതെന്നൽ മിന്നൽ തമ്മിൽ ചേരും കിന്നാരമായ്
സുന്ദരിയേ വെണ്ണിലവേ തേൻ മൊഴിയേ
കണ്ണ്കുളിരെ കണ്ടു നിന്നെ
കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോർന്നതെന്തിനോ...
മൂവന്തിയും വാർമുകിലും വാതിൽ ചാരും നേരത്തെന്തിനോ...

മൺപാതയിൽ എൻ പാദമായ് നിഴൽ മൂടുവാൻ
വെൺമെത്തയിൽ എൻ ശ്വാസമായ് മയങ്ങീടുവാൻ
കുളിർപൊയ്ക വീഴും ആഴങ്ങൾ
നിൻ നെഞ്ചിൽ തഞ്ചും ഓളങ്ങൾ
കരിവണ്ടു തേടും പൂവിതൾ
ഓ... നിൻ ലജ്ജ വീഴും മൗനങ്ങൾ

സുന്ദരിയേ വെണ്ണിലവേ തേൻ മൊഴിയേ
കൺകുളിരെ കണ്ടു നിന്നെ
കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോർന്നതെന്തിനോ...
മൂവന്തിയും വാർമുകിലും വാതിൽ ചാരും നേരത്തെന്തിനോ...
ആ. ആ. ആ.



Credits
Writer(s): Shaan Rehman, Anoop Menon
Lyrics powered by www.musixmatch.com

Link