Madhuvilum Madhuramai

മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...
നിറശലഭമായി ചിറകുവീശി
ഉയരുവാനായി കൊതിയിതാ
മണിമലരുതോറും കനവുമായി
അലയുമിന്നെൻ മനമിതാ...

മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...

ആകാശം വിരൽത്തുമ്പിൽ തഴുകുവാൻ വരികയോ
തൂമഞ്ഞിൻ മനസ്സാകെ നിമിഷവും ചിതറിയോ
നെഞ്ചിൽ കൊഞ്ചുന്നു പഞ്ചവർണ്ണക്കിളികൾ
കണ്ണിൽ മിന്നുന്നു വെള്ളിത്താരനിരകളും
എന്നും എന്നെന്നും ഉള്ളിന്നുള്ളിൽ ഇളവെയിൽ
പുലരിയായ് വിടരു നീ...

മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...

മൂവന്തിച്ചുകപ്പായ് നീ കടലുപോൽ പടരവേ
ഞാനാകും പകൽസൂര്യൻ അതിലിതാ അലിയവേ
ഉള്ളം പൊള്ളുന്ന നോവിൽ എന്ത് മധുരമോ
ചന്തം കൂടുന്നു മണ്ണിനിന്നു പതിവിലും
മന്ത്രം മൂളുന്ന കാറ്റായ് ഇന്നീ പ്രണയമേ
അണയുമോ അരികെ നീ

മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...

നിറശലഭമായി ചിറകുവീശി
ഉയരുവാനായി കൊതിയിതാ
മണിമലരുതോറും കനയവുമായി
അലയുമിന്നെൻ മനമിതാ...
ഉം... ഉം...



Credits
Writer(s): Gopi Sundar, Narayanan B K
Lyrics powered by www.musixmatch.com

Link