Ezhilam Pala Poothu

ഏഴിലം പാലപ്പൂത്തു, പൂമരങ്ങൾ കുട പിടിച്ചു
വെള്ളിമലയിൽ, വേളിമലയിൽ
ഏലേലം പാടി വരും കുയിലിണകൾ കുരവയിട്ടു
വെള്ളിമലയിൽ, വേളിമലയിൽ

പൊൻ കിനാവിൻ പൂവനത്തിൽ പാരിജാതം പൂത്തുലഞ്ഞു
പൊൻ കിനാവിൻ പൂവനത്തിൽ പാരിജാതം പൂത്തുലഞ്ഞു
എൻ മനസ്സിൽ മലനിരകൾ പൊന്നശോക മലരണിഞ്ഞു

ആകാശ താമര പോൽ എൻ മടിയിൽ വന്നു വീണു
ആത്മസഖി, നീ പ്രാണസഖി നീ

എന്നുമെന്നുമൊന്നുചേരാൻ എൻ ഹൃദയം തപസിരുന്നു
എന്നുമെന്നുമൊന്നുചേരാൻ എൻ ഹൃദയം തപസിരുന്നു
ഏകാന്ത സന്ധ്യകളിൽ നിന്നെയോർത്തു ഞാൻ കരഞ്ഞു
കാണാൻ കൊതിച്ചനേരം കവിത പോലെൻ മുന്നിൽ വന്നു
ആത്മസഖി നീ, പ്രാണസഖി നീ

ആ ആ, ആ ആ
ആ ആ ആ, ആ ആ ആ



Credits
Writer(s): Vedpal Sarma
Lyrics powered by www.musixmatch.com

Link