Chuttivalanju Kidakkana

നീ ഏയ്
ഹേയ് ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ കൊച്ചി പട്ടണമാകെ
അരിച്ചു പെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം
ദൂരേ കാതങ്ങൾ താണ്ടിടുന്നു വഴിമുട്ടാതലയുന്നിവർ
ഒരു പക്കം നന്മകൾ വേരോടും നറു പുഞ്ചിരിയായ്
എതിരേ മറുപക്കം തിന്മകൾ പാഞ്ഞിടുന്നു വഴിയിൽ
നഗരമീ സാഗരം അതിലെവിടെ നീ കരകാണാതലയുന്നു

പകലിനു മുകളുടെ പടയണികൾ
ഈ പതിവിലും അടി പതറാതെ
പടപൊരുതുന്നേ ഗതിയറിയാതെ തേടുവതു നേടുവാൻ
ഹേയ് ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ കൊച്ചി പട്ടണമാകെ
അരിച്ചു പെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം

കാത്തിരിക്കുമവൻ എങ്ങോ ദൂരെ തേങ്ങിടുന്നു ശ്രുതി കാറ്റിൽ നീളേ
കാലമെന്നു പഴി ആരോ ചൊല്ലി പോകുന്നൂ
ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ കൊച്ചി പട്ടണമാകെ
അരിച്ചുപെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം



Credits
Writer(s): Ouseppachan, T Kashi Jyothis
Lyrics powered by www.musixmatch.com

Link