Njan Kanavil - Female Version

ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ
എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ
ഒരു മഞ്ഞില പോലിവനകലുമ്പോൾ മോഹം
മൃദുമൗനം പോലും സംഗീതം

പേരെന്താണെന്നറിവില്ല ഊരേതാണെന്നറിവില്ല
ഇവനെന്റേതാണെന്നുള്ളം പാടുന്നു

ഓ മുകിൽ കിനാവിൽ നിന്നും ഇവനീ മണ്ണിലിറങ്ങിയ തൂമിന്നൽ
മഴ തേരേറി വരും മിന്നൽ

ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ
എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ

ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
ഉഷസ്സിൻ സൗഹൃദമേ നിന്റെ ചിത്രം

ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
ഉഷസ്സിൻ സൗഹൃദമേ നിന്റെ ചിത്രം

ഇതുവരെ എന്തേ കണ്ടില്ല ഞാൻ
ഹൃദയത്തിൻ കാരുണ്യസ്വരരാഗപരാഗങ്ങൾ
നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ
തിങ്കളായ് വന്നൊളിചരിക്കാമെന്നും

ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ
എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ

ശ്രുതിയിൽ ചേരും ഇവനുടെ മൂകസല്ലാപം
തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ

ശ്രുതിയിൽ ചേരും ഇവനുടെ മൂകസല്ലാപം
തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ

മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ
ഈ ആലോലച്ചുണ്ടിൽ കത്തിയൊരീണ തേൻ തുള്ളി
ഈ വിരൽ തുമ്പിലെ താളം പോലും
എന്റെ നെഞ്ചിൻ ഉൾത്തുടിയാണെന്നും

ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ
എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ
ഒരു മഞ്ഞില പോലിവനകലുമ്പോൾ മോഹം
മൃദുമൗനം പോലും സംഗീതം

പേരെന്താണെന്നറിവില്ല ഊരേതാണെന്നറിവില്ല
ഇവനെന്റേതാണെന്നുള്ളം പാടുന്നു
ഓ മുകിൽ കിനാവിൽ നിന്നും ഇവനീ മണ്ണിലിറങ്ങിയ തൂമിന്നൽ
മഴ തേരേറി വരും മിന്നൽ

ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ
എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ



Credits
Writer(s): Kaithapram, Ouseppachan
Lyrics powered by www.musixmatch.com

Link