Aalilayum

ആലിലയും കാറ്റലയും കഥ പറയും കാവ്
ചന്ദനവും പെയ്തു വരും പഞ്ചമി രാവ്
അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിൻ്റെ കുരുന്നു മാരൻ

ആവണിരാവിൻ്റെ വെള്ളിനിലാ നൂലിഴകൾ നീ അണിയുന്നോ
ആതിര നാളിൻ്റെ ഓർമ്മയിലെ മഞ്ഞലയിൽ നീ കുളിരുന്നോ
അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിൻ്റെ കുരുന്നു മാരൻ

ആലിലയും കാറ്റലയും കഥ പറയും കാവ്
ചന്ദനവും പെയ്തു വരും പഞ്ചമി രാവ്

അഴകിൻ്റെ തളിരുകൾ ഒരുങ്ങി നിന്നു
ഇല മൂടും തളിരുടൽ ഒതുങ്ങി നിന്നു
നിറമുള്ള ചിറകുമായ് അവനണഞ്ഞു
നനവുള്ള കവിളിലായ് തൊടുന്നുവോ, പൊതിഞ്ഞുവോ

അവനെന്തേ കുറുമ്പുമായ് മൊഴിഞ്ഞു മെല്ലെ
അവളെന്തേ കുറുമ്പനായ് കുഴഞ്ഞു മെല്ലെ
ആലിലയും കാറ്റലയും കഥ പറയും കാവ്
ചന്ദനവും പെയ്തു വരും പഞ്ചമി രാവ്

കനവിൻ്റെ ഇരവുകൾ ഉലഞ്ഞുവെങ്ങോ
കരളിൻ്റെ കതകുകൾ തുറന്നുവെങ്ങോ
അവൻ നിൻ്റെ കുമ്പിളിൽ പറന്നിരുന്നു
മധുവുള്ള ചൊടിയതിൽ ഉരുമ്മിയോ, നുണഞ്ഞുവോ

അവനെന്നും മിഴിത്തുമ്പിൽ വസന്തമല്ലേ
ഇനി നീയെൻ മനസ്സിൻ്റെ സുഗന്ധമല്ലേ
ആലിലയും കാറ്റലയും കഥ പറയും കാവ്
ചന്ദനവും പെയ്തു വരും പഞ്ചമി രാവ്

അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിൻ്റെ കുരുന്നു മാരൻ
ആലിലയും കാറ്റലയും കഥ പറയും കാവ്
ചന്ദനവും പെയ്തു വരും പഞ്ചമി രാവ്



Credits
Writer(s): Vayalar Sarathchandra Varma, Viswajith
Lyrics powered by www.musixmatch.com

Link