Bhasuri

ഭാസുരി ഭാസുരി
ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി (2)

അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ഓ... ഭാസുരി... ഭാസുരി...

ആഷാഢ പൗർണമിയിലീറൻ നിലാവിൽ
നിൻ മുഖം ഏറെ ഇന്നിഷ്ടമായി

നിൻ പ്രണയ ചന്ദ്രൻ വീണു മയങ്ങുന്ന
നീല തടാകമിന്നെന്റെ ഹൃദയം
ഓ. ഭാസുരി... ഭാസുരി.ഉം.ഉം...

(ഭാസുരി ശ്രുതി .)

മഴമേഘ കുളിരിൽ മതി മറന്നാടുന്ന
ഹർഷ മയൂരമാണെന്റെ ജന്മം
ആശാ മയൂരമായ് നീ പീലി നീർത്തവെ
ഒരു പീലിയാകുവാൻ എന്തു മോഹം
ഓ. ഭാസുരി.ഭാസുരി ഉം.ഉം

ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി (2)

അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ആ ആ ഓ.
ഓ... ഭാസുരി... ഭാസുരി... ഭാസുരി...
ഭാസുരി... ഭാസുരി... ഭാസുരി.
ഈ യാ ഭാസുരീ...



Credits
Writer(s): Kaithapram, Narayan Ramesh
Lyrics powered by www.musixmatch.com

Link