Oh My Julie

ഓ മൈ ജൂലി, നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ കേൾക്കും താളം
കണ്ണിൽ കണ്ണിൽ കൂടും കൂട്ടി
ചുണ്ടിൽ ചുണ്ടിൽ ചൂളം മൂളി
തീരം തേടുമീ കാറ്റിൻ കുളിരിൽ കുറുകുമീ പാട്ടിൻ
കടലിൽ മുങ്ങുമെൻ പ്രേമം നീ ജൂലീ
I love you

Hey Julie, I just want to tell you, that I love you
Oh my Julie, നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ കേൾക്കും താളം

ഹെയ് നിൻ മാറിൽ ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും ഞാനെന്നെ മറക്കും
പൂവിൻ്റെയുള്ളിൽ തേൻകുടങ്ങൾ
വണ്ടിന്നു നൽകും ചുംബനങ്ങൾ

ഏതോ വാനവിൽ തുവും കിനാവിലായിരം ദാഹം
പകരും മുന്തിരിച്ചാറിൽ മയങ്ങി വീഴുമീ രാഗം
നീ ജൂലീ... നീയെൻ ഗാനം
Oh Julie, I love you
Oh my Julie, നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ കേൾക്കും താളം

ഈ ഗിറ്റാറിൻ തന്തിയിലലഞ്ഞു
രോമാഞ്ചം കൊണ്ടുഞാനുലഞ്ഞു
കാതോരമേതോ സ്പന്ദനങ്ങൾ
പൂക്കുന്നുവോയെൻ മർമ്മരങ്ങൾ

ഈറൻ പൂമുടിത്തുമ്പിൽ വികാരലില്ലികൾ പൂക്കും
കവിളിൻ താരിതൾ ചെണ്ടിൻ പരാഗരേണുവിൽ പാറും
ശലഭം ഞാൻ, Oh my Julie
You're my love, be my love

Oh my Julie, നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ കേൾക്കും താളം
കണ്ണിൽ കണ്ണിൽ കൂടും കൂട്ടി
ചുണ്ടിൽ ചുണ്ടിൽ ചൂളം മൂളി
തീരം തേടുമീ കാറ്റിൻ കുളിരിൽ കുറുകുമീ പാട്ടിൻ
കടലിൽ മുങ്ങുമെൻ പ്രേമം നീ ജൂലീ
I love you...



Credits
Writer(s): M Jayachandran, Murugan Kattakkada
Lyrics powered by www.musixmatch.com

Link