Pattum Chutti

പട്ടും ചുറ്റി വേളിപ്പെണ്ണ് വരുന്നേ
തപ്പുംതട്ടി പാടാൻ വാ നീ അരികേ
മംഗല്യത്തിൻ നാൾ കുറിക്കും ദിനമായ്
ചെന്താമര പൂവായ് പെണ്ണ് വരവായ്

കണ്ണിനുകണ്ണിൻ മണിയാ തിങ്കളു തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കൈയിൽ തരുവാണേ

ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ
രാമനൊത്തു വാഴും ജാനകിയല്ലേ നീ
മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം

കണ്ണിൽ ഇന്നും എൻ മകളേ നിൻ താരാട്ടു പ്രായം
പിച്ച പിച്ച വെച്ചു നടന്നൂ നീ ഈ നെഞ്ചിലാദ്യം

കാൽത്തളച്ചിരിയായ് നീ നാൾക്കുനാൾ വളരേ
രാക്കിനാച്ചിറകേറി തിരുമണം വരവായ്
കല്യാണമെന്നാണ് കൈ നോക്കി ചൊല്ലെന്റെ കിളിയേ

കണ്ണുകളെന്തേ പിടഞ്ഞൂ ഉള്ളിലെ മോഹം പറയാനോ
ഇന്നലെവന്നെൻ കനവിൽ ചൊല്ലിയതെല്ലാം കളിയാണോ

കണ്ണിനുകണ്ണിൻ മണിയാ തിങ്കളു തോൽക്കും കനിയാണേ
നെഞ്ചൊടു ചേർക്കും നിധിയാ നിങ്ങടെ കൈയിൽ തരുവാണേ

പെണ്ണേ പെണ്ണേ മിഴിയെഴുതാൻ നിൻ ചാരത്തു രാവ്
ചുണ്ടിൽ ചെണ്ടിൽ നിറമണിയാൻ ഈ മൂവന്തിച്ചോപ്പ്
വാർനിലാ മെനയും നിൻ നാൽമുഴം കസവ്
മാരിവിൽ പണിയും നിൻ അഴകെഴും കൊലുസ്സ്
കല്യാണനാളിന്നു പൊന്നായി വന്നല്ലോ വെയില്

കണ്ണിനുകണ്ണിൻ മണിയാ തിങ്കളു തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കൈയിൽ തരുവാണേ
ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ
രാമനൊത്തു വാഴും ജാനകിയല്ലേ നീ
മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം



Credits
Writer(s): Karthik Raja, Narayanan Hari
Lyrics powered by www.musixmatch.com

Link