Thjanajana Naadam

ത്സണ ത്സണ നാദം തിരയടി താളം
സടകുടയുന്നു സിംഹത്താൻ ഹോ
കൊടുമുടി ഇടിയും അടിമുടി ഉലയും
തുടലുകൾ ഗർജ്ജന ശബ്ദത്താൽ ഹോ
തിരുജടാചൂഡങ്ങൾ ഊർന്നും
പടഹാധ്വാനങ്ങൾ വാർന്നും
രുധിര ദാഹാലാർത്തി പൂണ്ടും താണ്ഡവങ്ങൾ
കടയുമീ ജീവാഗ്നി ഗോളം
പുലരാമാരക്ത താരം
കുടില വൻ കങ്കാള ഡംഭം തടയാനായ്

കത്തും കണ്ണിൽ തീയുമായ്
കൊടിയ മിന്നൽ കൊമ്പിൽ കോർത്തിതാ
അഗ്നിക്കാവിൻ കോവിലിൽ ചുടുരക്തക്കാവടി
എത്തും താമസമൂർത്തിയായ്
കുടലുചുറ്റും തൻ ഗളനാളിയിൽ
ചിന്നും ചെന്നിണമാർന്നിതാ കലികാലരൂപി
ചിറകുകൾ കുടയെ സാഗരമൊരലയായ്
വിതറിടും ചുടല കാനനങ്ങളായ്
ഉഡുഗണമവന് കാൽത്തളകളിവിടെ
വിളറിടും ഉടനെ സൂര്യചന്ദ്രനും
ധീരാ രണധീരാ
വീറായ് കുതികൊണ്ടെണീക്കൂ
ധീരാ രണധീരാ
വീണ്ടും ചുവടൊന്നു വയ്ക്കൂ



Credits
Writer(s): Rafeeq Ahamed, Gopi Sundar
Lyrics powered by www.musixmatch.com

Link