Nee (From "Varathan")

നീ പ്രണയമോതും പേരെന്നോ
മിഴികള് തേടും നേരെന്നോ
പതിയെ എന്നില് പൂക്കും പൂവോ

ഇരുളുരാവിലായ് നിലാവുപോല് കണ്ടു ഞാനാമുഖം
എരിയും വേനലില് പൊഴിയും മാരിപോല് കേട്ടു നീയാം സ്വരം

പ്രണയമേ ഞാന് നിനക്കായി നല്കാം
പകുതിയെന്നെ പകുത്തീടവേ
പടരുവാന് തേന്ക്കിനാവള്ളിപോല് വെറുതെ നിന്നെ തിരഞ്ഞീടവേ
പകരുവാന് കാത്തു ഞാനൊരായിരം രൂപം
നീയാം കണ്ണാടിയില്

നീ പ്രണയമോതും പേരെന്നോ
മിഴികള് തേടും നേരെന്നോ
പതിയെ എന്നില് പൂക്കും പൂവോ

നീ കവിതയാകും ചേലെന്നോ
അകമെയാളും തീയെന്നോ
ചൊടികള് മൂളാന് വെമ്പും പാട്ടോ



Credits
Writer(s): Sushin Shyam, Vinayak Sasikumar
Lyrics powered by www.musixmatch.com

Link