Maanathe Kanalaali

മാനത്തെ കനലാളി പുലരി പിറന്നേ
താഴത്തെ കളമാകെ ചിറകുവിരിച്ചേ
കറുകപ്പുൽ തുമ്പിൻ നാമ്പിൽ മുത്തു കൊരുത്തേ
കനവെറിയണ കണ്ണാലെ ഗ്രാമമുണർന്നേ

ഈ നാടിൻ കഥ പറയാനായ് വന്നോരുണ്ടേ
പുള്ളിനാടിൻ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ
പടവെട്ടാൻ കച്ചയൊരുക്കി നിരന്നോരുണ്ടേ
തടയില്ലാതങ്ങനെയിങ്ങനെ പാഞ്ഞോരുണ്ടേ
തുതുതൂ തുതു തുതുതൂ തൂതു
തുതുതൂ തുതു തുതുതൂ തൂതു
തുതുതൂ തുതുതൂ തുതുതൂ

കാണാത്തൊരു കാറ്റു പറഞ്ഞേ
കേട്ടോരും ഏറ്റു പറഞ്ഞേ
നേരെല്ലാം പോയി മറഞ്ഞേ
കാലം കലികാലമറിഞ്ഞേ

നല്ലവനായ് പകലു ചമഞ്ഞു നടന്നേ നാടാകേ
വല്ലഭനും പുല്ലും ആയുധം എന്നും കണ്ടേ
പൊയ്ക്കാലിൽ പൊങ്ങിനടന്നേ
പൊയ്മുഖവും വച്ചു കളിച്ചേ
വാലിനു പകരം നല്ലൊരു ആൽമരവും നട്ടേ

ഞാനെന്നൊരു മേനി നടിച്ചു നടക്കുന്നോരെല്ലാരും
താൻ കുത്തിയ കുഴിയിൽ വീണേ തന്നത്താനാനേ
താരാര താരാരര താരരരാ

നേരെല്ലാം എങ്ങോട്ടോ പോയിമറഞ്ഞേ
കാലം കലികാലം ഇത് കാലമറിഞ്ഞേ

മാനത്തെ കനലാളി പുലരി പിറന്നേ
താഴത്തെ കളമാകെ ചിറകുവിരിച്ചേ
കറുകപ്പുൽ തുമ്പിൻ നാമ്പിൽ മുത്തു കൊരുത്തേ
കനവെറിയണ കണ്ണാലെ ഗ്രാമമുണർന്നേ

ഈ നാടിൻ കഥ പറയാനായ് വന്നോരുണ്ടേ
പുള്ളിനാടിൻ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ
പടവെട്ടാൻ കച്ചയൊരുക്കി നിരന്നോരുണ്ടേ
തടയില്ലാതങ്ങനെയിങ്ങനെ പാഞ്ഞോരുണ്ടേ

തുതുതൂ തുതുതൂ തുതുതൂ
തുതുതൂ തുതുതൂ തുതുതൂ
തുതുതൂ തുതുതൂ തുതുതൂ
തുതുതൂ തുതുതൂ തുതുതൂ

കാണാത്തൊരു കാറ്റു പറഞ്ഞേ കേട്ടോരും ഏറ്റു പറഞ്ഞേ
നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ



Credits
Writer(s): R G Kailas Menon
Lyrics powered by www.musixmatch.com

Link