Ashtamudi Kayalele

അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി
ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ, ഇഷ്ടമാണോ
അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി
ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ, ഇഷ്ടമാണോ

ഓളങ്ങൾ ഓടിവരും നേരം
വാരിപ്പുണരുന്നു തീരം
വാരി വാരി വാരിപ്പുണരുന്നു തീരം
മോഹങ്ങൾ തേടിവരും നേരം
ദാഹിച്ചു നിൽക്കുന്നു മാനസം

എൻ മനസ്സിലും നിൻ മനസ്സിലും
ഇന്നാണല്ലോ പൂക്കാലം, പൊന്നു പൂക്കാലം
അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി
ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ, ഇഷ്ടമാണോ

ഗാനങ്ങൾ മൂളിവരും കാറ്റേ മാറോടണയ്ക്കുന്നു മാനം
നിന്നെ മാറോടണയ്ക്കുന്നു മാനം
കൂടെത്തുഴഞ്ഞു വരും നേരം
കോരിത്തരിയ്ക്കുന്നു ജീവിതം
എൻ കിനാവിലും നിൻ കിനാവിലും
ഒന്നാണല്ലോ സംഗീതം, പ്രേമസംഗീതം

അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി
ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ, ഇഷ്ടമാണോ
ആ... ആ... ആ...



Credits
Writer(s): G Devarajan, Varma Vayalar Rama
Lyrics powered by www.musixmatch.com

Link