Yaathrayay Neelambaram

ആകാശ മേഘം മറഞ്ഞേ പോയ്
അനുരാഗ തീരം കരഞ്ഞേ പോയ്
ഒരു കോണിൽ എല്ലാം മറന്നേ നിൽപ്പൂ
ഒരേകാന്ത താരകം

യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി

ആ ആ ആ

മായുന്നു വെണ്ണിലാവും നിൻ പാട്ടും
പൂഴി മണ്ണിൽ വീഴും നിൻ കാലടിപ്പാടും തോഴീ
പെയ്യാതെ വിങ്ങി നിൽപ്പൂ
വിണ്മേഘം കാത്തു നിൽപ്പൂ
ദൂരെ ഈ ശ്യാമയാം ഭൂമി വീണ്ടും

ഒരോർമയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം
ഒരോർമയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം
ഉം ഉം ആ ആ

യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം

ആരോടും മിണ്ടിടാതെ നീ പോകേ
ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏറ്റു വാങ്ങാം ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർ മുത്തും പൊന്നേ

കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
ഉം ഉം ഉം ആ ആ ആ

യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി



Credits
Writer(s): Gireesh Puthenchery, Vidyasagar
Lyrics powered by www.musixmatch.com

Link