Ninakkum Nilavil

നിനക്കും നിലാവില് കുളിക്കും പുഴയ്ക്കുമീ
അമ്മയായ് തീര്ന്നതെന് പുണ്യം
തണുപ്പിന് തലോടലും താരാട്ടുപാട്ടുമായ്
വിളിക്കുവാനാണെൻ്റെ ജന്മം
വിളിക്കുവാനാണെൻ്റെ ജന്മം

കുരുന്നായിരിക്കെ കുളിപ്പിച്ചു നെറ്റിമേല്
കുളിര്ചന്ദനം തൊട്ട നാളു തൊട്ടേ
പൂവിരല്ത്തുമ്പില്പ്പിടിച്ചുകൊണ്ടാദ്യമായ്
പുതു നടത്തം പഠിപ്പിച്ചതൊട്ടേ

അക്ഷരപ്പൂവുകള് അന്തരാത്മാവിലെ
നക്ഷത്രമാക്കി കൊളുത്തിവെയ്ക്കെ
നിനക്കും നിലാവില് കുളിക്കും പുഴയ്ക്കുമീ
അമ്മയായ് തീര്ന്നതെന് പുണ്യം
അമ്മയായ് തീര്ന്നതെന് പുണ്യം

ഏതോ നിഗൂഢമാം സ്വപ് നങ്ങള് നിന്മുളം
ങ്കൂട്ടില് ചിറകിട്ടടിച്ചു നില്ക്കെ
ഒന്നും പറഞ്ഞില്ലയെങ്കിലും
ആ കണ്കളൊക്കെയും വായിക്കവേ
എന്തിനെന്നറിയാതെ നനയുമീ കണ്ണീരില്
ഉമ്മ വെച്ചെന്നോടു ചേര്ന്നുനില്ക്കെ

നിനക്കും നിലാവില് കുളിക്കും പുഴയ്ക്കുമീ
അമ്മയായ് തീര്ന്നതെന് പുണ്യം
തണുപ്പിന് തലോടലും താരാട്ടുപാട്ടുമായ്
വിളിക്കുവാനാണെൻ്റെ ജന്മം
വിളിക്കുവാനാണെൻ്റെ ജന്മം



Credits
Writer(s): Gireesh Puthanchery, Ouseppachan
Lyrics powered by www.musixmatch.com

Link