Ariyathe

അറിയാതെ വന്നാരോ, അനുരാഗം മൂളുമ്പോൾ
മനസ്സിനുള്ളിൽ മാരിവില്ല് പൂത്തനേരം
മധുമാസത്തിൻ കോകിലങ്ങൾ പാട്ടു മൂളും
ഇനി ഒഴുകാം ഒരു പുഴയായ്
ഹൃദയത്തിൻ തൂവൽ തുമ്പിൽ പ്രേമലോല കാവ്യമോടെ
അറിയാതെ വന്നാരോ, അനുരാഗം മൂളുമ്പോൾ

അറിയാതെ നീയെന്ന ഇഴനെയ്ത മോഹത്തിൻ
ഇതളായ് താനേ ഞാൻ വിരിയാം
നിറമാല ചാർത്തും നിൻ
പുലരിത്തൂമഞ്ഞായ് ഞാൻ

ഇനിയീ വഴിയിൽ കാത്തു നിൽക്കാം
നീലവാനിലെന്നും വേൺകുട ചൂടി നില്കും
പൂനിലാവിലൂടെ ഞാനീ സ്വപ്നത്തിൻ തേരിലേറാം
അറിയാതെ വന്നാരോ, അനുരാഗം മൂളുമ്പോൾ

അകതാരിലീണങ്ങൾ അതിലോല ഭാവങ്ങൾ
അതിൽ നിൻ വിരലിൻ ലാളനകൾ
അനുനാദമായുള്ളിൽ അനുവാദമോതുമ്പോൾ
ഹൃദയം മുരളീ നാദമായ്
ചാരെയോടിയെത്തും നിൻ വിരൽ പോലെയെന്നും
ചേർന്നിരുന്നു മെല്ലെ മെല്ലെ ഈണങ്ങൾ കാതിൽ മൂളാം
അറിയാതെ വന്നാരോ, അനുരാഗം മൂളുമ്പോൾ



Credits
Writer(s): Vinu M Thomas
Lyrics powered by www.musixmatch.com

Link