Kathodu Kathoram

ലാലാല ലാ. ലാ.ല
ആഹാഹ ആ മന്ത്രം
ഉം ഉം ഉം... ലാ.ലാ.ല വിഷുപ്പക്ഷി പോലെ

കാതോടു കാതോരം തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷിപോലെ
കാതോടു കാതോരം തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷിപോലെ

കുറുമൊഴീ കുറുകി കുറുകി നീയുണരൂ
വരിനെൽ കതിരിൻ തിരിയിൽ
അരിയ പാൽ മണികൾ കുറുകി നെന്മണിതൻ
കുലകൾ വെയിലിലുലയേ
കുളിരു പെയ്തിനിയ കുഴലുമൂതിയിനി
കുറുമൊഴീ, ഇതിലേ വാ
ആരോ പാടിപ്പെയ്യുന്നു തേന്മഴകൾ
ചിറകിലുയരും അഴകേ
മണ്ണു പൊന്നാക്കും
മന്ത്രം നീ ചൊല്ലി... ത്തന്നൂ പൊന്നിൻ കനികൾ

കാതോടു കാതോരം തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷിപോലെ

തളിരിലെ പവിഴമുരുകുമീ
ഇലകൾ ഹരിതമണികളണിയും
കരളിലെ പവിഴമുരുകി വേറെയൊരു
കരളിന്നിഴയിലുറയും
കുളിരു പെയ്തിനിയ കുഴലുമൂതിയിനി
കുറുമൊഴീ, ഇതിലേ വാ
ആരോ പാടിത്തേകുന്നു തേനലകൾ
കുതിരും നിലമിതുഴുതു
മണ്ണു പൊന്നാക്കും
മന്ത്രം നീ ചൊല്ലി... ത്തന്നൂ പൊന്നിൻ കനികൾ

കാതോടു കാതോരം തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷിപോലെ

കാതോടു കാതോരം തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷിപോലെ



Credits
Writer(s): Ouseppachan
Lyrics powered by www.musixmatch.com

Link