Ithile Thozhi - Duet Version

ഇതിലേ തോഴീ നിൻ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞു തരളമായ് പൂത്തുനിറഞ്ഞു

തോഴാ നിൻ മൺകുടിൽ മുന്നിലെ ചെമ്പകച്ചില്ലയിൽ
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാൻ വന്നു

തോഴീ നിൻ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയിൽ ഞാനിന്നു കണ്ടു.

തോഴീ... തോഴീ... തോഴീ...

പാൽക്കുടമേന്തി മുകിലുകൽ മീതെ
മലകൾ തൻ പടികേറും നേരം

തീരാ ദാഹവുമായി താഴ്വര താഴേ
കുളിരിനു കൈനീട്ടും നേരം

നറുമൊഴികൾ ചെവികളിലോതി പൊടിമഴ തൻ കുസൃതികളാടി

തിരുനാൾവരവറിയാറായി പ്രിയ മൗനമിതലിയാറായി

ഇതിലേ തോഴീ നിൻ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞു തരളമായ് പൂത്തുനിറഞ്ഞു

മുറിവുകളിൾ പാഴ്തരുവിനു പോലും
പ്രണയമാം നീർത്തുള്ളിയൂറി

ഈയോർമ്മകൾ പോലെ മരതക വള്ളികൾ
നീളുകയായ് പടർന്നേറാൻ

മെഴുതിരിതൻ പിടയും നാളം നിറമിഴിയിൽ കതിരായ് വിരിയും

തുടുനെറ്റിയിൽ കുറിയടയാളം പ്രണയാക്ഷരമായ് വിളങ്ങും

ഇതിലേ തോഴീ നിൻ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞൂ തരളമായ് പൂത്തുനിറഞ്ഞു

തോഴാ നിൻ മൺകുടിൽ മുന്നിലെ ചെമ്പകച്ചില്ലയിൽ
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാൻ വന്നു

തോഴീ നിൻ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയിൽ ഞാനിന്നു കണ്ടു.

തോഴീ... തോഴീ... തോഴീ...



Credits
Writer(s): C Rajamani, S Rafeeq Ahmed
Lyrics powered by www.musixmatch.com

Link