Tharum Thalirum

താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ് കേഴുംമ്പോൾ കേൾപ്പൂ ഞാൻ നിൻ സ്വനം

താവക നിൻ താരാട്ടുമായ്
ദൂരെയേതൊ കാനനത്തിൽ
താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി

പാതി മയക്കത്തിൽ നീ എൻ്റെ ചുണ്ടത്ത്
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
ആ... ആ... ആ... ആ...
പാതി മയക്കത്തിൽ നീ എൻ്റെ ചുണ്ടത്ത്
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ

കാൽ തള കിലുങ്ങിയോ
എൻ്റെ കണ്മഷി കലങ്ങിയോ
കാൽ തള കിലുങ്ങിയോ
കണ്മഷി കലങ്ങിയോ

മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി

തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും

തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോ
മഞ്ഞ പ്രസാദത്തിൽ ആറാടി
വരു കന്യകെ നീ കൂടെ പോരു
താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി

ഏകയായ് കേഴുംമ്പോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതൊ കാനനത്തിൽ
താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി



Credits
Writer(s): Bharathan, Ouseppachan
Lyrics powered by www.musixmatch.com

Link