Vaalittezhuthiya

വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ ഇളം മാനോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ
ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ
പീലി വീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ

ആ... ആ... ആ... ആ... ആ... ആ... ആ...

ഇല്ലംനിറ നിറ നിറ വല്ലംനിറ
ചൊല്ലും കിളി വിഷുക്കണി കന്നിക്കിളി
ഇല്ലംനിറ നിറ നിറ വല്ലംനിറ
ചൊല്ലും കിളി വിഷുക്കണി കന്നിക്കിളി
തുമ്പിലകൾ പിന്നി നീ, കുമ്പിളുകൾ തുന്നുമോ
നാൾ തോറും മാറ്റേറും ഈയോമൽ പെണ്ണിൻ്റെ
യൗവ്വനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാൻ

വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ
ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ
പീലി വീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ

ആ... ആ... ആ...
ലലലല ലാലലാല ലാലലാല ലാലലാ
ലലലല ലാലലാല ലാലലാല ലാലലാ

പൊന്നുംകുല നിറപറ വെള്ളിത്തിര
നാദസ്വരം തകിലടി താലപ്പൊലി
പൊന്നുംകുല നിറപറ വെള്ളിത്തിര
നാദസ്വരം തകിലടി താലപ്പൊലി
നാലുനിലപ്പന്തലിൽ, താലി കെട്ടും വേളയിൽ
നിന്നുള്ളിൽ നിൻ കണ്ണിൽ നിൻ മെയ്യിൽ ഞാൻ തേടും
ആദ്യരാവിൻ നാണവും തുടർക്കിനാക്കളും

വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ
ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ
പീലി വീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ



Credits
Writer(s): Ilayaraja, Bichu Thirumala
Lyrics powered by www.musixmatch.com

Link