Aarodum Parayuka Vayya (From "Kolambi")

ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം
കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ
കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ

അലിവെഴുമാനന്ദമേ കനിവെഴും ആകാശമേ
അകമാകെ മയിൽക്കിനാക്കതിരോടെ
വരവായീ ഉയിരേ നിൻ മനസ്സ് തേടി
അറിയുവാൻ നിറയുവാൻ അരികിലായ് വരികയായ്

ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം
കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ
കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ

അനുപമമാം ഭാവമേ അനിതര സായൂജ്യമേ
നിറമെഴും വിടർത്തി ഒരഴകായി
വരവായി മനമേ നിൻ തെളിമ തേടി കരുതലായ്
അരികെ നീ കരുണയായ് അകമേ നീ

ആരോടും പറയുക വയ്യ ആരാവിൻ നിനവുകളെല്ലാം
കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ
കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ



Credits
Writer(s): Narayan Ramesh, Prabha Varma
Lyrics powered by www.musixmatch.com

Link