Sumangalee

സുമംഗലിക്കുരുവീ പാടാത്തതെന്തേ
വിലാസലോലയായ് തുടിക്കയായിതാ
നുരഞ്ഞു തൂവുമീ മൃണാള യാമിനീ
വരവായ് പൌര്ണമി
സുമംഗലിക്കുരുവീ പാടാത്തതെന്തേ

സ്നേഹം ചിറകൊതുങ്ങും മിഴിയിലെന്തേ നൊമ്പരം
അഴകിന് ഇതളുറങ്ങും ചൊടിയിലെന്തേ പരിഭവം
നിന് നെഞ്ചിലെ കനല്ച്ചിന്തുകള്
എന്നോടു നീ പറയൂ സഖീ
വിതുമ്പുന്നതെന്താണു നീ
സുമംഗലിക്കുരുവീ പാടാത്തതെന്തേ

തെന്നല് മെയ് തലോടി കണ്ണുറങ്ങി താരകം
ചഷകം നിറ കവിഞ്ഞു കവിത ഓതി ബാസുരി
എന്നോര്മ്മയില് തിളങ്ങുന്നു നിന്
മഴപ്പൂക്കളും വെയില്ത്തുമ്പിയും
നീ എല്ലാം മറന്നോ പ്രിയേ
സുമംഗലിക്കുരുവീ പാടാത്തതെന്തേ
വിലാസലോലയായ് തുടിക്കയായിതാ
നുരഞ്ഞു തൂവുമീ മൃണാള യാമിനീ
വരവായ് പൌര്ണമി



Credits
Writer(s): Vidya Sagar
Lyrics powered by www.musixmatch.com

Link