Paadithodiyiletho (Female)

നീലത്താമര മൊട്ടിന്റെ അഴകും
നെയ്തിരി നാളത്തിന്റെ വിശുദ്ധിയും ചേർന്നവൾ
അവൾ ഉണ്ണിമായ
ആളും മേളവുമൊഴിഞ്ഞ ജീവിത ചുറ്റമ്പലത്തിൽ
അവൾ തനിച്ചാണ്, അനാഥ ജന്മം
തിരി കത്തുന്ന കണ്ണുകളിലൂടെ
അവൾ മാത്രം കാണുന്ന
അവളുടെ ഇത്തിരി കിനാക്കൾ
അതിൽ മുഴുവൻ നിറങ്ങളുടെ ഉത്സവം ആണ്

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
പാടീ

ആ ആ ആ ആ
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ

അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
വെള്ളോട്ടിൻ ഉരുളിയൊരുക്കേണം

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
പാടീ

തൃത്താലക്കോലോത്തെ തേതിപെണ്ണിനു
തിരുവിരലിൽ ചാർത്താൻ താരമോതിരം
കണ്ണെഴുതാൻ രാവിരുൾകൂട് കണ്മഷി
കസവണിയാൻ മാറ്റെഴും മാഘപൌർണ്ണമി
തിരുവേളി പന്തലുമേയാൻ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
പാടീ



Credits
Writer(s): Raveendran, Girish Puthenchery
Lyrics powered by www.musixmatch.com

Link