Sandhatham - Male Version

സന്തതം സുമശരം സായകം അയക്കുന്നു

സന്തതം സുമശരം സായകം അയക്കുന്നു
മരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങീടുന്നു
രാഗലോലൻ രമാകാന്തൻ നിൻ മനോരഥമേറി
രാസകേളീനികുഞ്ജത്തിൽ വന്നുചേരും നേരമായി

സന്തതം സുമശരം സായകം അയക്കുന്നു

പൂത്തുനിൽക്കും മാകന്ദത്തിൽ
കോകിലങ്ങൾ പാടീടുന്നു
പൂത്തുനിൽക്കും മാകന്ദത്തിൽ
കോകിലങ്ങൾ പാടീടുന്നു
ചെണ്ടുതോറും പൊൻ വണ്ടേതോ
രാഗവും മൂളീടുന്നു
വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ
പൊൻ വളകൾ പിടഞ്ഞും
വ്രീളാവിവശം നിൽക്കുകയാണീ
ഗോപീഹൃദയ വസന്തപതംഗം

അംഗരാഗം കുതിർന്ന നിൻ
മാറിലെന്തോ തുളുമ്പുന്നു
അംഗരാഗം കുതിർന്ന നിൻ
മാറിലെന്തോ തുളുമ്പുന്നു
തൂനിലാവാം പൂവൽ മെയ്യിൽ
മാധവം പുൽകീടുന്നു
ശ്രീരാഗങ്ങൾ മെനഞ്ഞും
തരളിത മുരളികയിങ്കൽ
പുളകമുഴിഞ്ഞും പ്രേമോല്ലസിതം
പാടുകയാണീ ശ്യാമസുധാമയലോലുപനിന്നും

സന്തതം സുമശരം സായകം അയക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങീടുന്നു
രാഗലോലൻ രമാകാന്തൻ നിൻ മനോരഥമേറി
രാസകേളീനികുഞ്ജത്തിൽ വന്നുചേരും നേരമായി

സന്തതം സുമശരം സായകം അയക്കുന്നു

ആ, ആ



Credits
Writer(s): Raveendran, Girish Puthenchery
Lyrics powered by www.musixmatch.com

Link