Kannondu Chollanu

Nai-nai nai-nai nai-nai

കണ്ണോണ്ട് ചൊല്ലണ് മിണ്ടാണ്ട് മിണ്ടണ്
പുന്നാര പനംതത്ത ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്
പഞ്ചാര പനംതത്ത കൂടെ

പൂവരശ്ശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ, ഹോയ്
മാരിവില്ലിൻ തേരിറങ്ങി മഴ വന്ന് കൂട്ടിരുന്നേ
മഴ വന്ന് കൂട്ടിരുന്നേ

കണ്ണോണ്ട്, മ്, മിണ്ടാണ്ട്
പുന്നാര പനംതത്ത ദൂരെ

ആറ്റിറമ്പും പൂവരമ്പും, ഹോയ്
ആറ്റിറമ്പും പൂവരമ്പും വീശും കാറ്റിൻ കാതിൽ ഏതോ
കാര്യം ചൊല്ലീ മെല്ലെ
ആർത്തുപെയ്തു ആദ്യാനുരാഗം
മീട്ടുമേതോ പാട്ടെന്നപോലെ

ഏയ്, ആ മലയിൽ ഈ മലയിൽ ആടിമുകിലോടിവരും
ഈ പുഴയെ തേടുമൊരു കന്നിപ്പെണ്ണായ്
മഴനിലാവു പൊയ്ക പോലെ
തിങ്കൾ ഏതോ തോണി പോലെ

കണ്ണോണ്ട് ചൊല്ലണ് മിണ്ടാണ്ട് മിണ്ടണ്
പുന്നാര പനംതത്ത ദൂരെ

ഓർത്തതെന്തേ? കാത്തതെന്തേ?
ഓർത്തതെന്തേ? കാത്തതെന്തേ?
അല്ലിപ്പൊൽതാമരേ നിന്റെ ചുണ്ടിൽ തേനൂറവേ?
ആർക്കുവേണ്ടി കാതോർത്തു നിന്നു രാവുറങ്ങാതീറൻ നിലാവേ?

ഏയ് ആ കടവിൽ ഈ കടവിലാളുമൊരു തോണി തരും
ഈ പുഴയിലാകെയൊരു തണ്ണീർ താളം
ഒരേകിനാവിൽ വീണപോലെ
ഒഴുകി എങ്ങോ പോണപോലെ

കണ്ണോണ്ട് ചൊല്ലണ് മിണ്ടാണ്ട് മിണ്ടണ്
പുന്നാര പനംതത്ത ദൂരെ
ദൂരെ ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്
പഞ്ചാര പനംതത്ത കൂടെ

പൂവരശ്ശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ, ഹോയ്
മാരിവില്ലിൻ തേരിറങ്ങി മഴ വന്ന് കൂട്ടിരുന്നേ
ഹോ, മഴ വന്ന് കൂട്ടിരുന്നേ



Credits
Writer(s): M Jayachandran, S Rafeeq Ahmed
Lyrics powered by www.musixmatch.com

Link