Chalaname (From "Finals")

കാലിലെ ചിറകുമായ് മിന്നലായ് പടരുവാൻ
കുതിക്കൂ മനസ്സേ ഇന്നെൻ വേഗമായ്
രാപ്പകൽ തുടരവേ പോർക്കളം ഉണരവേ
നിറക്കാം സിരയിൽ ഏറും വീര്യമേ

ചെങ്കനൽ മൂടും ചാരത്തിൽ
കാറ്റിതാ തൊട്ടേ പോകുമ്പോൾ
കെട്ടടങ്ങാതെ നീറി കത്തുന്നെ താനേ

ചലനമേ ജ്വലനമേ
ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ്
ചലനമേ ചരിതമേ
ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ്

വീണീടും നെഞ്ചിൻ സ്വപ്നങ്ങൾ
എല്ലാം കടം കൊള്ളാൻ ആരിന്നരികെ
വാടാതെ വർണം മായാതെ
പുത്തൻ കരുത്തോടെ പൊങ്ങി പറക്കാൻ

ശരവേഗത്തിൽ പായുന്നെ തെല്ലും ഇടറാതെ
മുറിവേറ്റുള്ളം പൊള്ളും പോരാട്ടത്തിൽ
വിയർപ്പിൻ ചൂടേറ്റു മണ്ണിൽ താരങ്ങൾ
മിന്നീടും നാളെ നമുക്കാകവേ

ചലനമേ ജ്വലനമേ
ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ്
ചലനമേ ചരിതമേ
ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ്

കാലിലെ ചിറകുമായ് മിന്നലായ് പടരുവാൻ
കുതിക്കൂ മനസ്സേ ഇന്നെൻ വേഗമായ്
രാപ്പകൽ തുടരവേ പോർക്കളം ഉണരവേ
നിറക്കാം സിരയിൽ ഏറും വീര്യമേ

ചെങ്കനൽ മൂടും ചാരത്തിൽ
കാറ്റിതാ തൊട്ടേ പോകുമ്പോൾ
കെട്ടടങ്ങാതെ നീറി കത്തുന്നെ താനേ

ചലനമേ ജ്വലനമേ
ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ്
ചലനമേ ചരിതമേ
ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ്



Credits
Writer(s): Manu Manjith, R G Kailas Menon
Lyrics powered by www.musixmatch.com

Link